ചിത്രപടം ക്യാമ്പ് സമാപിച്ചു

Monday 13 February 2023 1:45 AM IST

തിരുവനന്തപുരം: വനിതാ സാഹിതി സംസ്ഥാനകമ്മിറ്റി വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ വനിതകളുടെ ചിത്രപടം ക്യാമ്പ് സംഘടിപ്പിച്ചു.നേമം പുഷ്പരാജ് ഉദ്‌ഘാടനം ചെയ്തു.വിവിധ ജില്ലകളിൽ നിന്നുള്ള നാല്പതോളം ചിത്രകലാ അദ്ധ്യാപകർ ഉൾപ്പെടെയുള്ള വനിതകൾ പങ്കെടുത്തു.കോളേജ് വിദ്യാർത്ഥിനികൾ മുതൽ റിട്ടയേർഡ് അദ്ധ്യാപകർ വരെ വിവിധ വിഷയങ്ങളിൽ ചിത്രരചനകൾ പൂർത്തിയാക്കി.കൊല്ലത്ത്നിന്നുള്ള 75കാരിയായ രമക്കുട്ടിയാണ് ക്യാമ്പിൽ പങ്കെടുത്തതിൽ ഏറ്റവും പ്രായം കൂടിയ ചിത്രകാരി. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം പുതിയ അനുഭവമായിരുന്നു ഇതെന്നും ഇത്തരം ക്യാമ്പുകൾ ചിത്രകലയ്ക്ക് ഉണർവുണ്ടാക്കുമെന്നും പങ്കെടുത്ത ചിത്രകലാകാരികൾ പറഞ്ഞു. വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി.സീതമ്മാൾ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എൻ.സരസമ്മ,പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ.ഗോകുലേന്ദ്രൻ,ജില്ലാ സെക്രട്ടറി സി.അശോകൻ,വനിതാ സാഹിതി വൈസ് പ്രസിഡന്റ് രാമേശ്വരിയമ്മ,ബീനസജീവ് തുടങ്ങിയവർ പങ്കെടുത്തു. കാരയ്ക്കാമണ്ഡപം വിജയകുമാർ,സജിത ആർ.ശങ്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.