ക​ല്ലെ​റി​ഞ്ഞ് ​മാ​ങ്ങാ​ ​പ​റി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​യെ​ ​മ​ർ​ദ്ദി​ച്ച​ ​വീ​ട്ടു​ട​മ്മ​യ്‌​ക്കെ​തി​രെ​ ​കേ​സ്

Monday 13 February 2023 12:57 AM IST

ചേ​ർ​പ്പ്:​ ​താ​യം​കു​ള​ങ്ങ​ര​യി​ൽ​ ​റോ​ഡി​ലേ​ക്ക് ​ചാ​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​മാ​വി​ൽ​ ​ക​ല്ലെ​റി​ഞ്ഞ് ​മാ​ങ്ങ​ ​പ​റി​ച്ച​തി​ന് 14​ ​വ​യ​സു​കാ​ര​നെ​ ​മ​ർ​ദ്ദി​ച്ച​ ​വീ​ട്ടു​ട​മ​സ്ഥ​നെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ചേ​ർ​പ്പ് ​ചി​റ്റൂ​ർ​ ​മ​ന​ ​റോ​ഡി​ൽ​ ​പു​ത്ത​ൻ​മ​ഠം​ ​വീ​ട്ടി​ൽ​ ​ക​ണ്ണ​ൻ​ ​സ്വാ​മി​ ​എ​ന്ന​ ​കൃ​ഷ്ണ​ൻ​ ​(58​)​ ​നെ​തി​രെ​യാ​ണ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​വെ​ള്ളി​യാ​ഴ്ച​ ​വൈ​കി​ട്ട് ​സ്‌​കൂ​ൾ​ ​വി​ട്ട​ ​ശേ​ഷം​ ​കു​ട്ടി​ക​ൾ​ ​ബ​സ് ​സ്റ്റോ​പ്പി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​സം​ഭ​വം.​ ​കു

​ട്ടി​ക​ൾ​ ​മാ​വി​ൽ​ ​നി​ന്ന് ​മാ​ങ്ങ​ ​പ​റി​ക്കു​ന്ന​ ​ശ​ബ്ദം​ ​കേ​ട്ട് ​പു​റ​ത്തി​റ​ങ്ങി​യ​ ​വീ​ട്ടു​ട​മ​ ​കു​ട്ടി​ക​ളി​ൽ​ ​ഒ​രാ​ളെ​ ​പി​ടി​ച്ച് ​നി​റു​ത്തി​ ​ക​വി​ളി​ൽ​ ​അ​ടി​ക്കു​ക​യും​ ​ബാ​ഗ് ​കൊ​ണ്ട് ​മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​അ​ടി​യേ​റ്റ് ​കു​ട്ടി​യു​ടെ​ ​ക​വി​ൾ​ ​വീ​ർ​ത്തു.​ ​വീ​ട്ടി​ലെ​ത്തി​ ​കു​ട്ടി​ ​സം​ഭ​വം​ ​പ​റ​ഞ്ഞ​തോ​ടെ​ ​വീ​ട്ടു​കാ​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​മ​ർ​ദി​ച്ച​യാ​ളു​മാ​യി​ ​ത​ർ​ക്ക​മു​ണ്ടാ​യി.​ ​വാ​ർ​ഡ് ​അം​ഗം​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ ​ഇ​ട​പെ​ട്ട​തോ​ടെ​ ​കു​ട്ടി​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​മ​ട​ങ്ങി​പ്പോ​യി.​ ​തു​ട​ർ​ന്ന് ​ഇ​ന്ന് ​രാ​വി​ലെ​ ​കു​ട്ടി​ ​ആ​ല​പ്പാ​ട്ടെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടാ​ണ് ​കു​ട്ടി​യു​ടെ​ ​പ​രാ​തി​യു​മാ​യി​ ​ബ​ന്ധു​ക്ക​ൾ​ ​ചേ​ർ​പ്പ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.