പദ്ധതികൾ എല്ലാം പാതിവഴിയിൽ സ്‌മാർട്ട് സിറ്റിയുടെ വാങ്ങിക്കൂട്ടൽ സ്‌മാർട്ട് ദൂർത്ത്

Monday 13 February 2023 1:20 AM IST

തിരുവനന്തപുരം: സ്‌മാർട്ട് റോഡ്, കണ്ണിമേറ മാർക്കറ്റ് നവീകരണം തുടങ്ങി നഗരത്തിലെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾ പാതിവഴിയിലായിട്ടും സ്‌മാർട്ട് സിറ്റി ഫണ്ട് വിനിയോഗിക്കുന്നത് വാങ്ങിക്കൂട്ടലുകൾക്ക്. ഇതുവഴി കമ്മിഷനടിക്കുകയാണ് ലക്ഷ്യം. കെ-റെയിൽ സ്‌മാർട്ട് സിറ്റിയുടെ കൺസൾട്ടന്റായി വന്ന ശേഷമാണ് വാങ്ങിക്കൂട്ടൽ പദ്ധതികൾക്ക് വേഗതയേറിയതെന്നാണ് ആരോപണം. ജൂണിൽ സ്‌മാർട്ട് സിറ്റി പദ്ധതികളുടെ കാലാവധി അവസാനിക്കും മുമ്പ് അനുവദിച്ച ഫണ്ട് പരമാവധി ചെലവഴിക്കാൻ കെ.എസ്.ആർ.ടി.സിക്ക് 100 ഇലക്ട്രിക്ക് ബസുകൾ വാങ്ങുന്നുണ്ട്. പുതിയ പദ്ധതികൾ ആസൂത്രണത്തിലുമാണ്. വികസനമെന്ന പേരിൽ നഗരവാസികളെ വെള്ളം കുടിപ്പിക്കുന്ന സ്‌മാർട്ട് റോഡുകളുടെ ജോലികൾ എങ്ങുമെത്താതെ കിടക്കുമ്പോഴാണ് സ്‌മാർട്ട് ദൂർത്ത്. കമ്മിഷനടിക്കാൻ ഫണ്ട് വിനിയോഗമെന്ന പേരിൽ സ്‌മാർട്ട് സിറ്റിയുടെ പുതിയ വാങ്ങിക്കൂട്ടലുകൾ കമ്മിഷനടിക്കാനെന്ന ആരോപണം ശക്തമാവുന്നു.അത്യാവശ്യം വേണ്ട പദ്ധതികൾ രൂപീകരിക്കാത്തതിലും പ്രതിഷേധമുണ്ട്. നഗരകാര്യവകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ നൂറ് ബസുകൾ നഗരസഭയ്‌ക്ക് ലഭിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്‌മാർട്ട് സിറ്റിയും 100 ഇലക്ട്രിക്ക് ബസ് വാങ്ങാനൊരുങ്ങുന്നതും. ഇത്തരത്തിൽ 20ലധികം പദ്ധതികളാണ് പുതുതായി നടപ്പക്കുന്നത്. ഇത്‌ സ്‌മാർ‌ട്ട് വാങ്ങിക്കൂട്ടൽ

തരിപ്പണമായ സ്മാർട്ട് റോഡ് 650 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന സ്മാർട്ട് റോഡ് പദ്ധതിയാണ് പാതിവഴിയിലായതിൽ പ്രധാനം. നഗരത്തിലെ പ്രധാന റോഡുകളിൽ മുകളിലൂടെ കടന്നുപോകുന്ന കേബിളുകളെല്ലാം ഭൂമിക്കടിയിലൂടെയാക്കുന്ന പദ്ധതിക്ക് പലതവണ കരാറും തുകയും മാറ്റി. പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിക്കാൻ കാട്ടിയ വേഗത പിന്നെയുണ്ടായില്ല. പദ്ധതി കാലാവധി അവസാനിച്ചാൽ അവശേഷിക്കുന്ന ജോലികളുടെ തുക നഗരസഭ വഹിക്കേണ്ടിവരും. കണ്ണീരായി കണ്ണിമേറ നിലവിലുള്ള പാളയം കണ്ണിമേറ മാർക്കറ്റ് പൊളിച്ചുമാറ്റി 300 കാറുകൾക്ക് പാർക്കിംഗ് സംവിധാനമുൾപ്പെടെ പുതിയ മാർക്കറ്റ് നിർമ്മിക്കാൻ 73.23 കോടി രൂപ. കച്ചവടക്കാരുടെ താത്കാലിക പുനരധിവാസത്തിനായി മാർക്കറ്റിന് പിൻവശത്തുള്ള ട്രിഡയുടെ സ്ഥലത്ത് പുനരധിവാസ ബ്ലോക്കുകൾ നിർമ്മിക്കാൻ 17.50 കോടി രൂപ. ഈ പദ്ധതികളും എങ്ങുമെത്തിയില്ല. 3.കമാൻഡ് റൂം കടലാസിൽ നഗരസഭയ്ക്കുള്ളിലെ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നതിന് ഇന്റഗ്രേറ്റഡ് കമാൻഡ് റൂം സ്ഥാപിക്കും.ഗതാഗതം നിയന്ത്രണത്തിന് ആധുനിക സിഗ്നൽ സംവിധാനം.

Advertisement
Advertisement