ചില്ലി ഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന്

Monday 13 February 2023 12:26 AM IST
t

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത, കൃഷി സംഘങ്ങളുടെ കാർഷിക പ്രവർത്തന കാമ്പയിനായ ചില്ലി ഗ്രാമം പദ്ധതി ഇന്ന് രാവിലെ 11ന് ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി തൈ വിതരണം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ അദ്ധ്യക്ഷനാകും. കാർഷിക വിളകളുടെ പ്രദർശന വിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രനും ജെ.എൽ.ജി ഗ്രൂപ്പുകളുടെ ഇൻസെന്റീവ് സബ്സിഡി വിതരണം ജില്ലാപഞ്ചായത്തംഗം അഡ്വ.ആർ.റിയാസും ഉദ്ഘാടനം ചെയ്യും.