ചെന്നിത്തലയിൽ പുറംബണ്ട് നിർമ്മാണം
Monday 13 February 2023 12:34 AM IST
മാന്നാർ: ചെന്നിത്തല ഒന്ന്, രണ്ട് നാല്, പത്ത് എന്നീ ബ്ലോക്കുകളിലെ 250 ഏക്കറിലുള്ള പാടശേഖരങ്ങളിൽ കൃഷി സംരക്ഷണത്തിനായി പുറം ബണ്ട് ഉയർത്തൽ തുടങ്ങി. മറ്റത്തുപടി മുതൽ പാമ്പനംചിറ വരെയുള്ള ബണ്ട് ഉടച്ചു നിരത്തിയാണ് വീതിയും പൊക്കവും കൂട്ടിയത്. തൊഴിലുറപ്പ് പദ്ധതിയിലാണ് പ്രവൃത്തികൾ. കർഷകരിൽ നിന്നു സമാഹരിക്കുന്ന തുകയും ഉൾപ്പെടുത്തിയുള്ള ബണ്ടിന്റെ നിർമ്മാണോദ്‌ഘാടനം ചെന്നിത്തല ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം ഉമാ താരാനാഥ്, സമിതി പ്രസിഡന്റ് എം.പ്രസന്നൻ, സെക്രട്ടറി കെ.വിജയൻ, കൺവീനർ ശശീന്ദ്രൻ, ട്രഷറർ ബിജു പ്രവേലിൽ, കർഷകസംഘം സെക്രട്ടറി മുരളി കുമാർ, ശോഭ, ഷേർളി, ഉഷ, ശ്രീകുമാരി എന്നിവർ സംസാരിച്ചു.