പ്രതിരോധ സദസ്

Monday 13 February 2023 1:39 AM IST

വെള്ളറട: ബി.ജെ.പി വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർ‌ക്കാരിന്റെ ജനദ്രോഹ ബഡ്‌ജറ്റിനെതിരെ വെള്ളറടയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ് യുവമോർച്ച ജില്ല പ്രസിഡന്റ് ആർ. സജിത്ത് ഉദ്ഘാടനം ചെയ്തു. വെള്ളറട ഏരിയാ പ്രസിഡന്റ് പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. വെള്ളറട മണ്ഡലം പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ കുമാർ, രതീഷ്, ജില്ല കമ്മറ്റി അംഗങ്ങളായ ബിജു. ബി നായർ, ചൂണ്ടിക്കൽ ശ്രീകണ്ഠൻ, കിളിയൂർ ഏരിയാ പ്രസിഡന്റ് പ്രദീപ്, മണ്ഡലം വൈസ് പ്രസിഡന്റ് ഉഷ, സെക്രട്ടറി ആതിര, യുമോർച്ച മണ്ഡലം പ്രസിഡന്റ് സുമോദ്, ശ്രീകുമാർ, സുരേഷ്, ബിനു തുടങ്ങിയവർ സംസാരിച്ചു.