പരുമല കൃഷ്‌ണവിലാസം സ്കൂളിൽ സർഗ്ഗോത്സവം
Monday 13 February 2023 1:35 AM IST
മാന്നാർ: പരുമല കൃഷ്‌ണവിലാസം എൽ.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടന്ന സർഗോത്സവം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജന അമീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സിബി സ്വാഗതം പറഞ്ഞു. കുട്ടികളുടെ പഠനോത്പന്നങ്ങളുടെ പ്രദർശനം, ഭക്ഷ്യമേള, പഴയകാല ഉപകരണങ്ങളുടെ പ്രദർശനം എന്നിവയുടെ ഉദ്ഘാടനം തിരുവല്ല എ.ഇ.ഒ വി.കെ മിനി കുമാരി നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം.എൻ. ലക്ഷ്മണൻ, സംഘടന പ്രതിനിധി കെ.ജി. സദാശിവൻ നായർ, അഡ്വ. എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ജോൺ കുരുവിള നന്ദി പറഞ്ഞു. പമ്പ ഡി.ബി കോളേജ് റിട്ട.പ്രൊഫ. കെ.ജി. സദാശിവൻ നായർ വരച്ച ചിത്രങ്ങളുടെ പ്രദർശനം, കുട്ടികളുടെ ഫ്‌ളാഷ് മോബ് എന്നിവയും നടന്നു.