ആരുമില്ലാത്തവർക്ക് കരുണ തുണയാകും
Monday 13 February 2023 12:55 AM IST
ചെന്നിത്തല: ആരുമില്ലാത്തവർക്ക് ആശ്രയമേകാനാണ് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ശ്രമിക്കുന്നതെന്ന് ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെന്നിത്തല പഞ്ചായത്ത് അഞ്ചാംവാർഡ് ഒരിപ്രം പത്മനിവാസിൽ പത്മകുമാറിനും കുടുംബത്തിനും കരുണയുടെ തൃപ്പെരുന്തുറ മേഖല കമ്മിറ്റി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരുണ തൃപ്പെരുന്തുറ മേഖല രക്ഷാധികാരി കെ. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ഡി. ശശിധരൻ, പുഷ്പലത മധു, എൻ.ആർ. സോമൻപിള്ള, അഡ്വ. സുരേഷ് മത്തായി, ജി. കൃഷ്ണകുമാർ, വിജയമ്മ ഫിലേന്ദ്രൻ, രവികുമാർ കോമന്റേത്ത്, സുകുമാരി തങ്കച്ചൻ, ഡി.ഫിലേന്ദ്രൻ, ബെറ്റ്സി ജിനു, സഞ്ജീവൻ, കെ.കലാധരൻ, അജയകുമാർ, നിബിൻ നല്ലവീട്ടിൽ എന്നിവർ സംസാരിച്ചു. സിബു വർഗ്ഗീസ് സ്വാഗതവും ഉമാ താരാനാഥ് നന്ദിയും പറഞ്ഞു.