ജനസദസും മനുഷ്യച്ചങ്ങലയും
Monday 13 February 2023 12:55 AM IST
ആലപ്പുഴ: ലഹരിക്കെതിരെ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് - മഹിളാസംഘം സംഘടിപ്പിച്ച ജനസദസും മനുഷ്യച്ചങ്ങലയും ആര്യാട് എസ്.കുമാരൻ സ്മാരകത്തിന് മുന്നിൽ അഡ്വ.ആർ.ജയസിംഹൻ ഉദ്ഘാടനം ചെയ്തു. അനിത ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, പ്രൊഫ. സി.വി.നടരാജൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രവീന്ദ്രദാസ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് റാംസുന്ദർ, സി.പി.എം എൽ.സി സെക്രട്ടറി സുധീർലാൽ, ആര്യാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ലാൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ വി.ടി.വിഷ്ണു സ്വാഗതവും എസ്.സജിത്ത് നന്ദിയും പറഞ്ഞു.