ദേഹത്ത് വല ചുറ്റിയ ചീങ്കണ്ണി നിരീക്ഷണത്തിൽ

Sunday 12 February 2023 11:30 PM IST
ചാലക്കുടിപ്പുഴയിലെ വെറ്റിപ്പാറ കടവിൽ കാണപ്പെട്ട ദേഹത്ത് വലചുറ്റിയ ചീങ്കണ്ണി.

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ കടവിൽ വലയിൽ കുരുങ്ങിയ ചീങ്കണ്ണിയെ നിരീക്ഷിക്കാൻ വനപാലകർ. ശനിയാഴ്ച വൈകിട്ടാണ് വഞ്ചിക്കടവിൽ ദേഹത്ത് മീൻ വലയുമായി ചീങ്കണ്ണിയെ കണ്ടത്. പിന്നീടിത് അപ്രത്യക്ഷമായി. ചീങ്കണ്ണിയുടെ മുതുക് ഭാഗത്തായിരുന്നു വല കാണപ്പെട്ടത്. പകൽ നേരത്ത് ഇവിടെ പലപ്പോഴും വെയിലേൽക്കുന്നതിന് ചീങ്കണ്ണികൾ പാറപ്പുറത്ത് കയറിക്കിടക്കാറുണ്ട്. നേരത്തെ മത്സ്യം പിടിക്കുന്നതിന് ആരോ പുഴയിലിട്ടിരുന്ന വലയാണ് ചീങ്കണ്ണിയുടെ ദേഹത്തുള്ളത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇന്നലെ കടവിലെത്തി നിരീക്ഷിച്ചെങ്കിലും ചീങ്കണ്ണിയെ കണ്ടെത്താനായില്ല.