ഷുഹൈബ് അനുസ്മരണ സമ്മേളനവും, യുവജനറാലിയും കൂത്തുപറമ്പിൽ
കൂത്തുപറമ്പ്: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ അഞ്ചാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ അനുസ്മരണസമ്മേളനവും യുവജന റാലിയും നടന്നു.
നേതാക്കളും പ്രവർത്തകരും അടക്കം ആയിരങ്ങൾ പങ്കെടുത്ത റാലി, യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ കരുത്ത് വിളിച്ചോതുന്നതായി മാറി. വൈകിട്ട് 5 മണിയോടെ തൊക്കിലങ്ങാടിയിൽ നിന്ന് ആരംഭിച്ച റാലി കൂത്തുപറമ്പ് മാറോളിഘട്ടിൽ സമാപിച്ചു. തുടർന്നു നടന്ന അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുധീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, സണ്ണി ജോസഫ് എം.എൽ.എ, കെ.എസ് ശബരീനാഥ്, റിജിൽ മാക്കുറ്റി, വിദ്യാ ബാലകൃഷ്ണൻ, തേജസ് മുകുന്ദ്, ജോമോൻ ജോസ്, ടി.ഒ മോഹനൻ തുടങ്ങി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രമുഖ നേതാക്കൾ സംബന്ധിച്ചു.
ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക്, മണ്ഡലം തലത്തിലും അഞ്ഞൂറിലധികം വരുന്ന യൂണിറ്റ് തലത്തിലും പുഷ്പാർച്ചനകൾ നടന്നു.