ജാമ്യമെടുത്ത് ഒളിവിൽപ്പോയ കഞ്ചാവ്‌ കേസ് പ്രതി ബംഗളൂരുവിൽ പിടിയിൽ

Monday 13 February 2023 3:47 AM IST

തിരുവനന്തപുരം: കഞ്ചാവ്‌ കേസിൽ പ്രതിയായിരിക്കെ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽക്കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. ബാലരാമപുരം രാമപുരം മേലേതട്ട് കുഞ്ചു വീട്ടുവിളാകം സഞ്ചു എന്ന സൻജിത്ത് (32) നെയാണ് സാഗോക്ക് ടീമിന്റെ സഹായത്തോടെ വട്ടിയൂർക്കാവ്‌ പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
2018 ൽ വട്ടിയൂർക്കാവ്‌ പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ്‌ കേസിൽ പ്രതിയായ സൻജിത്ത്,കോടതിയിൽ നിന്ന് ജാമ്യമെടുത്തശേഷം വിചാരണയ്ക്ക് ഹാജാരാകാതെ ഒളിവിൽ പോയതിനെ തുടർന്ന്‌ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസ് നടത്തിയ ഉർജിത അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ സൂര്യനഗർ, ചാന്ദ്പുരയിലെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. കഞ്ചാവ്‌ കേസുകൾക്ക് പുറമെ, എക്സിക്യൂട്ടിവ് രീതിയിൽ വസ്ത്രം ധരിച്ച് ടെക്‌നോപാർക്ക് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്ന് ബൈക്ക്‌ മോഷ്ടിച്ചതുൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിക്കെതിരെ കേസുകളുണ്ട്.

Advertisement
Advertisement