കെ.എസ്.യു പ്രവർത്തകയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണം

Monday 13 February 2023 2:47 AM IST

കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു. പ്രവർത്തകയെ പുരുഷ പൊലീസ് കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർക്ക് നിർദ്ദേശം നൽകി കൊച്ചി ഡി.സി.പി. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി. പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിച്ചെന്നും തല്ലിയും തലക്കടിച്ചുമാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും 'പോടീ' എന്ന് വിളിച്ച് ആക്രോശിച്ചെന്നുമാണ് കെ.എസ്.യു. പ്രവർത്തക മിവ ജോളിയുടെ ആരോപണം.