പൂരം പ്രദർശനത്തിന് കാൽനാട്ടി
Monday 13 February 2023 2:13 AM IST
തൃശൂർ: പൂരം പ്രദർശനത്തിന്റെ ഭൂമിപൂജയും കാൽനാട്ടുകർമ്മവും നടന്നു. മേയർ എം.കെ.വർഗീസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, റെജി ജോയ്, കൗൺസിലർമാരായ എൻ.പ്രസാദ്, സുനിൽ രാജ്, സുനിത വിനു, പൂരം പ്രദർശനക്കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, വി.എൻ.ഹരി, കെ.സുരേഷ്, പി.രാധാകൃഷ്ണൻ, എ.മോഹൻ കുമാർ, കെ.രമേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.ടി.എ.സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരീഷ് കുമാർ, പ്രശാന്ത് മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.എം.ബാലഗോപാൽ, ഇ.വേണുഗോപാൽ, സെക്രട്ടറി ജി.രാജേഷ്, പി.വി.നന്ദകുമാർ, ഐ.പി.പോൾ, അജിത ജയരാജൻ, ടി.വി.ചന്ദ്രമോഹൻ, പങ്കജാക്ഷൻ, ടി.ആർ.ഹരിഹരൻ എന്നിവർ പങ്കെടുത്തു. പാറമേക്കാവ് ക്ഷേത്രം മേൽക്കാവ് മേൽശാന്തി കക്കാട് രാമൻ നമ്പൂതിരി ഭൂമിപൂജ നിർവഹിച്ചു.