കരിയർ ഗൈഡൻസ്

Monday 13 February 2023 2:15 AM IST

തൃശൂർ: സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി കരിയർ ഗൈഡൻസ് വെറ്ററിനറി സർവകലാശാല രജിസ്ട്രാർ ഡോ.പി.സുധീർബാബു ഉദ്ഘാടനം ചെയ്തു. വെറ്ററിനറി കോളേജിന്റെ ഡീൻ ഡോ.കെ.വിജയകുമാർ അദ്ധ്യക്ഷനായി. ഡയറി സയൻസ് കോളേജിന്റെ ഡീൻ ഡോ.രാജാകുമാർ ആമുഖപ്രഭാഷണം നടത്തി. ഡോ.ടി.എസ്.രാജീവ് മോഡറേറ്ററായി. മൃഗ പക്ഷി ക്ഷീരമേഖലകൾ തൊഴിൽ ഉപരിപഠന സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ.ജി.ആർ.ജയദേവൻ, മേജർ ഡോ.സുധീഷ് എസ്.നായർ, പി.സഞ്ചിത്ത് എന്നിവർ വിഷയമവതരിപ്പിച്ചു. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ പി.പി.ബിന്ദുമോൻ, ഷീബ ബാബു, ജീജ സി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.