സംസ്ഥാന ക്ഷീര കർഷക സംഗമം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Monday 13 February 2023 2:20 AM IST

തൃശൂർ : സംസ്ഥാന ക്ഷീര കർഷക സംഗമം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ഡോ.ആർ.ബിന്ദു, പി.പ്രസാദ്, കെ.കൃഷ്ണൻകുട്ടി, മേയർ എം.കെ.വർഗീസ് തുടങ്ങിയവർ പുരസ്‌കാരം സമർപ്പിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര രാവിലെ 8.30 ന് ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം 1.30ന് സെമിനാർ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. 5.30ന് കലാസന്ധ്യ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ ഒമ്പതിന് ശിൽപ്പശാല മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. രണ്ടിന് സംവാദ സദസ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ക്ഷീരസഹകാരി സംഗമം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ ഒമ്പതിന് വനിതാ സംരംഭകത്വ ശിൽപ്പശാല മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 11.30ന് ക്ഷീരകർഷക മുഖാമുഖം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. സേവനങ്ങൾ ഒരു കുടക്കീഴിലാക്കി പടവ് 2023

തൃശൂർ : കന്നുകാലി വളർത്തൽ മേഖലയുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർക്ക് അറിയേണ്ട മുഴുവൻ വിവരങ്ങളും ഒരു കുടക്കീഴിലാക്കി പടവ് 2023 ക്ഷീരസംഗമം. ക്ഷീര കർഷകന്റെ ജീവിതം വരച്ച് കാണിക്കുന്ന ക്ഷീരവികസന വകുപ്പിന്റെ സ്റ്റാളോട് കൂടിയാണ് ഡയറി എക്‌സ്‌പോ ആരംഭിക്കുന്നത്. അതിരാവിലെ തൊഴുത്തിൽ നിന്ന് തുടങ്ങുന്ന ഒരു കർഷകന്റെ പ്രതിദിന പ്രവർത്തനം മുതൽ പാലിന്റെ മൂല്യവർദ്ധിത ഉൽപ്പനങ്ങളുടെ വിപണനം വരെയുള്ള പ്രവർത്തനങ്ങളുടെ ചിത്രമാണ് സ്റ്റാളിൽ ഒരുക്കിയത്. കർഷകർക്ക് ക്ഷീര വികസന വകുപ്പിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും സ്റ്റാളിൽ നിന്ന് അറിയാം.