കുരുംബാമ്മയുടെ ബിംബം പൂർവബിംബ സമാനമായി സ്ഥാപിക്കണം
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ ആലയത്തിന്റെ ജീർണ്ണതകൾ പരിഹരിച്ച് പുതിയബിംബം പൂർവ സമ്പ്രദായത്തിൽ പൂർവാചാര പ്രകാരം നിർമ്മിക്കണമെന്ന് പ്രശ്‌നവിധി. ജ്യോതിഷി പദ്മനാഭ ശർമ്മ, പൊതുവാമന ഹരിദാസൻ നമ്പൂതിരി, കൃഷ്ണപ്രസാദ് ഭട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടന്നത്. നിലവിലുള്ള ബിംബത്തിന്റെ മാതൃകയല്ല വേണ്ടതെന്നും പൂർവകാലത്ത് നഷ്ടപ്പെട്ട ബിംബത്തിന്റെ മാതൃകയിൽ പുതിയ ബിംബം പ്രതിഷ്ഠിക്കണമെന്നുമാണ് പ്രശ്‌നത്തിൽ തെളിഞ്ഞത്. ദൈവാധീനവും ഭഗവത് ചൈതന്യവും അത്യുത്തമത്തിലാണെന്നും ദൈവഞ്ജർ പറഞ്ഞു. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ, ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, തച്ചുശാസ്ത്ര വിദഗ്ദ്ധൻ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ.വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്‌നം നടന്നത്.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജ്യോതിഷി പദ്മനാഭ ശർമ്മ, പൊതുവാമന ഹരിദാസൻ നമ്പൂതിരി, കൃഷ്ണപ്രസാദ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ദേവപ്രശ്‌നം