ബി.ജെ.പി സ്ഥാനാർത്ഥിയുടെ വാർഡ് കൺവെൻഷൻ
Tuesday 14 February 2023 3:08 AM IST
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ വാർഡ് 12ൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി മഞ്ജു എം. പി. യുടെ വാർഡ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ് ഉദ്ഘാടനം ചെയ്തു . 28നാണ് വാർഡ് ഉപതിരഞ്ഞെടുപ്പ്. മണ്ഡലം പ്രസിഡന്റ് പൂവണത്തുംമൂട് ബിജു അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച ദേശീയനിർവാഹ സമിതി അംഗം മധു റെഡ്‌ഡി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഭുവനേന്ദ്രൻനായർ. ബി,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർദിലീപ്, ജനറൽ സെക്രട്ടറി അയിലം അജി, മണ്ഡലം പ്രഭാരി യും ഐ. റ്റി. സെൽ ജില്ലാ കോർഡിനേറ്ററുമായ നിഷാന്ത് സുഗുണൻ,പഞ്ചായത്ത് ജനറൽ സെക്രട്ടറി സെന്തിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി .എം. വിജയകുമാർ , മണ്ഡലം സെക്രട്ടറി അനീഷ്. പി എന്നിവർ സംസാരിച്ചു.