പ്രണയ കവിതകളുമായി പ്രതിഷേധം
Tuesday 14 February 2023 12:18 AM IST
തൃശൂർ: ദുരഭിമാനക്കൊലകൾ പെരുകുന്ന പശ്ചാത്തലത്തിൽ പ്രണയത്തിനായി രക്തസാക്ഷിയായ വാലന്റൈയിന്റെ സ്മരണക്കായി പ്രണയ കവിതകളുമായി കവികൾ രംഗത്തെത്തുന്നു. പൂക്കളും ആശംസകളും കൈമാറി യുവാക്കൾ കൊണ്ടാടുന്ന പ്രണയ ദിനത്തിനെതിരെ കടന്നാക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിത്. ഓൺലൈൻ കൂട്ടായ്മകളായ കാവ്യശിഖ, പിറപ്പ്, തട്ടകം, വാക്കുമരം, പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെയുള്ള സംഘടനകളും കൂട്ടായ്മയിലുണ്ട്. സച്ചിദാനന്ദൻ, സി.പി. അബൂബക്കർ, റഫീക്ക് അഹമ്മദ്, മണമ്പൂർ രാജൻ ബാബു, സുകുമാരൻ ചാലിഗദ്ദ, എൻ.പി. ചന്ദ്രശേഖരൻ, പ്രിയനന്ദനൻ, അശോകൻ മറയൂർ, വിജയരാജമല്ലിക, മ്യൂസ്‌മേരി ജോർജ്, ഡി. അനിൽകുമാർ, ബിന്ദു ഇരുളം, എൻ. രാജൻ, ഇ. ജിനൻ തുടങ്ങിയവരാണ് ഫേസ് ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങളിൽ കവിതകളുമായി വരിക. കവി രാവുണ്ണിയുടെ നേതൃത്വത്തിലാണ് സംഘാടനം.