പാലോട് മേളയിൽ കർഷകർക്ക് അവാർഡും ആദരവും

Tuesday 14 February 2023 12:28 AM IST

പാലോട്: ഒരു കാലഘട്ടത്തിൽ നഷ്ടക്കണക്കുകളുടെ പേരിൽ നെൽകൃഷിയെ കൈയൊഴിഞ്ഞ കർഷകർ നെൽകൃഷിയിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയ്ക്കാണ് കേരളമിപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി അഡ്വ.ജി.ആർ. അനിൽ പറഞ്ഞു. പാലോട് കാർഷിക- കലാമേളയുടെയും കന്നുകാലി ചന്തയുടെയും ഭാഗമായി സംഘടിപ്പിച്ച മലയോര കർഷക അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം അദ്ധ്യക്ഷയായി. മികച്ച കർഷകനായി തിരത്തെടുക്കപ്പെട്ട പെരിങ്ങമ്മല കൃഷിഭവനു കീഴിലെ ഷാഹുൽ ഹമീദിന് എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും മന്ത്രി സമ്മാനിച്ചു. എൽ. സാജൻ സ്വാഗതം പറഞ്ഞു. മികച്ച ക്ഷീര കർഷകരെയും സമ്മിശ്രവിള കർഷകരെയും മേള ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. മുഖ്യ രക്ഷാധികാരി വി.കെ. മധു, മേള ചെയർമാൻ ഡി. രഘുനാഥൻ നായർ ,ജനറൽ സെക്രട്ടറി പി.എസ്. മധു, ഡി.എ. രജിത് ലാൽ, വി.എസ്. പ്രമോദ്, ഇ.ജോൺകുട്ടി, മനോജ് .ടി, എം . ഷിറാസ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് ദാനത്തിനു മുന്നോടിയായി കർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും ചർച്ചയും നടന്നു. നന്ദിയോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പേരയം ശശി സംവാദം ഉദ്ഘാടനം ചെയ്തു. സ്കൂൾ - കോളേജ് വിദ്യാർത്ഥികളുടെ കാർഷിക പ്രോജക്ട് അവതരണവും ശ്രദ്ധേയമായി. കാവ്യമേള ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.