രാജ് ബി. ഷെട്ടി, അപർണ ചിത്രം രുധിരം
Tuesday 14 February 2023 6:26 AM IST
കന്നഡയിൽ തരംഗം തീർത്ത നടൻ രാജ് ബി. ഷെട്ടിയുടെ ആദ്യ മലയാള ചിത്രം രുധിരം ഇന്ന് തൃശൂർ ചിമ്മിനി ഡാം പരിസരത്ത് ചിത്രീകരണം ആരംഭിക്കും. രാവിലെ 9ന് ആമ്പല്ലൂർ ശ്രീ ഗോകുലം റസിഡൻസിയിൽ പൂജ നടക്കും. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായിക.ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവർന്ന താരമായ രാജ് ബി. ഷെട്ടിയുടെ രുധിരം ,കന്നഡ, തമിഴ്,തെലുങ്ക് ഭാഷകളിലും എത്തുന്നുണ്ട്.സംവിധായകൻ ജിഷോ ലോൺ ആന്റണി, ജോസഫ് കിരൺ ജോർജ് എന്നിവർ ചേർന്നാണ് തിരക്കഥ.സജാദ് കാക്കു ഛായാഗ്രഹണം നിർവഹിക്കുന്നു.റോഷാക്കിലൂടെ പുതുമയാർ ന്ന സംഗീതാനുഭവം നൽകിയ മിഥുൻ മുകുന്ദൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു. റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലൻ ആണ് നിർമാണം.പി .ആർ. ഒ എ .പ്രതീഷ് ശേഖർ.