കുഞ്ചാക്കോ ബോബന്റെ പകലും പാതിരാവും 3ന്
കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും മാർച്ച് 3ന് തിയേറ്ററിൽ . ഗുരു സോമസുന്ദരം , കെ.യു മനോജ് , ഗോകുലം ഗോപാലൻ, സീത എന്നിവരാണ് മറ്റു താരങ്ങൾ. രചന നിഷാദ് കോയ. ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. കഥ: ദയാൽ പദ്മനാഭൻ,ഗാനങ്ങൾ സ്റ്റീഫൻ ദേവസി , സംഗീതം സാം സി.എസ്. വിതരണം: ശ്രീ ഗോകുലം മൂവീസ്. പി.ആർ.ഒ : ശബരി.