റബർ മോഷ്ടാവ് അറസ്റ്റിൽ

Tuesday 14 February 2023 4:47 AM IST

കിളിമാനൂർ: ഒഴിഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് റബർ ഷീറ്റും,ഒട്ടുപാലും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.അങ്കമാലി ഇളവൂർ പീടിക പറമ്പിൽ ജോബിനാണ് (36) അറസ്റ്റിലായത്.നെടുമ്പാറ മകം വീട്ടിൽ രാജേഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് നാൽപ്പതോളം ഷീറ്റും,60 കിലോ ഒട്ടുപാലും മോഷ്ടിച്ചത്. സമീപത്തുള്ള പുരയിടത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന മോഷണമുതലുകൾ കൊണ്ടുപോകാനായി വാഹനവുമായി പ്രതി എത്തിയപ്പോൾ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ശില്പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനുവിന്റെ നിർദേശാനുസരണം കിളിമാനൂർ സി.ഐ സനൂജ്, എസ്.ഐ വിജിത്ത് കെ.നായർ,സി.പി.ഒ ഷിജു,അജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.