ശാസ്ത്ര സാഹിത്യ പരിഷത്ത് പദയാത്രയ്ക്ക് ഐക്യദാർഢ്യവുമായി എം.വി.ഗോവിന്ദൻ മാസ്റ്റർ

Tuesday 14 February 2023 12:00 AM IST

തൃശൂർ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്രയ്ക്ക് ഐക്യദാർഢ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സ്വീകരണ കേന്ദ്രമായ തൃശൂർ സാഹിത്യ അക്കാഡമിയിൽ എത്തി. ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വം നൽകുന്ന കേരള പദയാത്ര ജനുവരി 26ന് കാസർകോട് ജില്ലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഡോ. സുനിൽ പി. ഇളയിടമാണ് ഇന്നത്തെ ദിവസം ജാഥ നയിക്കുന്നത്.

സാഹിത്യ അക്കാഡമിയിൽ നടന്ന സ്വീകരണത്തിന് പ്രാരംഭമായി യുവസമിതി പ്രവർത്തകർ തീം സോംഗ് അവതരിപ്പിച്ചു. മേയർ എം. കെ. വർഗീസ് അദ്ധ്യക്ഷനായി. പരിഷത്ത് സംസ്ഥാന സമിതി അംഗം വി.ജി. ഗോപിനാഥൻ ജാഥാ വിശദീകരണം നടത്തി. അക്കാഡമി ചെയർമാൻ പ്രൊഫ. കെ. സച്ചിദാനന്ദൻ, പി. ബാലചന്ദ്രൻ എം.എൽ.എ, സുനിൽ പി. ഇളയിടം, പി. രമേഷ്, ശശികുമാർ പള്ളിയിൽ, എം.ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.