ന്യൂസ്‌ പേപ്പർ ചലഞ്ച്

Tuesday 14 February 2023 4:02 AM IST

നെടുമങ്ങാട്:യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ധനശേഖരണാർത്ഥം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ന്യൂസ് പേപ്പർ ചലഞ്ചിന്റെ മൊട്ടകാവ് ബൂത്ത് തല ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ഫെലിക്സിന്റെ കൈയ്യിൽ നിന്നും ന്യൂസ്സ് പേപ്പർ സ്വീകരിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസാരി പനവൂർ നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കിരൺ വെളളാഞ്ചിറ,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാഹുൽ കല്ലിയോട്,യൂത്ത് കോൺഗ്രസ് കല്ലിയോട് യൂണിറ്റ് പ്രസിഡന്റ് ഷാൻ കല്പിയോട്,കോൺഗ്രസ് മൊട്ടക്കാവ് ബൂത്ത് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങിവർ പങ്കെടുത്തു.