അഗസ്യാർകൂട ശിവരാത്രി പൂജയും കൊടുതിയും

Tuesday 14 February 2023 3:03 AM IST

കാട്ടാക്കട:അഗസ്യാർകൂടത്തിൽ ഗോത്ര വർഗക്കാരായ കാണിക്കാർ നടത്തുന്ന ശിവരാത്രി പൂജയും കൊടുതിയും 17,18തീയതികളിൽ നടക്കുമെന്ന് അഗസ്യാർകൂടം ക്ഷേത്ര കാണിക്കാർ ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 17ന് രാവിലെ 9.30ന് കോട്ടൂർ മുണ്ടണിമാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ് ഘോഷയാത്ര ആരംഭിക്കും. കുംഭ കൊട ഘോഷയാത്ര പൂയംതിരുനാൾ ഗൗരി പാർവതീ ബായി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അതിരുമലയിൽ ചാറ്റുപാട്ടും ഭജനയും നടക്കും. ശിവരാത്രി ദിവസം അതിരുമല ദേവസ്ഥാനത്ത് പൊങ്കാല. ഉച്ചയ്ക്ക് പൊങ്കാല പാറയിൽ പൊങ്കാല. 2.30ന് അഗസ്ത്യ സന്നിധിയിൽ ശിവരാത്രി പൂജ. രാത്രി 8.30ന് അതിരുമലയിൽ ഭജന.10ന് ചാറ്റുപാട്ട്.12.30ന് പടുക്ക.ഒ ന്നിന് ചവളം തുള്ളൽ.

Advertisement
Advertisement