അധികനികുതി സർക്കാരിന്റെ ധൂർത്തിന് : രമേശ് ചെന്നിത്തല

Tuesday 14 February 2023 12:23 AM IST

തൃശൂർ : പിണറായി സർക്കാർ 4,000 കോടിയുടെ അധിക നികുതി ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്നത് ധൂർത്തിനായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങളെ വറുതിയിലാക്കിയ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിനെതിരെയുള്ള രാപ്പകൽ സമരം നടുവിലാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് പാൽ കുടിക്കാൻ 45 ലക്ഷത്തിന്റെ തൊഴുത്ത് മുതൽ സഞ്ചരിക്കാൻ 40 വാഹനങ്ങൾ വരെ, എല്ലായിടങ്ങളിലും മന്ത്രിമാരും ഉദ്യോഗസ്ഥരും ധൂർത്ത് നടത്തുകയാണ്. ഇതൊന്നും ധൂർത്തല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതിനൊക്കെ ചെലവിടുന്ന തുക മാറ്റിവെച്ചാൽ അധിക നികുതിയുടെ ആവശ്യമില്ല. നിത്യജീവിതത്തിനായി പാടുപെടുന്ന ജനങ്ങൾക്ക് മേലാണ് സർക്കാരിന്റെ ക്രൂര വിനോദം. ഇതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ.ആർ.ഗിരിജൻ, സനീഷ് കുമാർ ജോസഫ് എം.എൽ.എ, തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശ്ശേരി , ഹാറൂൺ റഷീദ് , ഒ.അബ്ദുൾ റഹ്മാൻ കുട്ടി, സി.വി.കുര്യാക്കോസ്, പി. എം.ഏലിയാസ്, ജോസഫ് ടാജറ്റ്, എം.പി.ജോബി, പി.ആർ.എൻ.നമ്പീശൻ, എം.പി.ജാക്‌സൺ, ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ടി.വി.ചന്ദ്രമോഹൻ, സി.സി.ശ്രീകുമാർ, എൻ.കെ.സുധീർ, ഐ.പി.പോൾ, എ.പ്രസാദ്, ജോൺ ഡാനിയേൽ, രാജൻ പല്ലൻ, സി.ഒ.ജേക്കബ്, എം.കെ.അബ്ദുൾ സലാം, ലീലാമ്മ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement