സി.പി.ഐ മാർച്ച് നടത്തി
Monday 13 February 2023 10:40 PM IST
കണ്ണൂർ: കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക ,അദാനി ഗ്രൂപ്പിന്റെ വഴിവിട്ട ഇടപാടുകൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ ദേശീയ തലത്തിൽ പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും ആർ.എസ്.പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സ.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ.ടി.ജോസ് സ്വാഗതം പറഞ്ഞു. താവം ബാലകൃഷ്ണൻ , കെ.വി ബാബു, കെ.എം സപ്ന, കെ.പി കുഞ്ഞികൃഷ്ണൻ , കെ.വി സാഗർ എന്നിവർ സംസാരിച്ചു. വി.കെ.സുരേഷ് ബാബു, സി.വിജയൻ , പി.കെ.മധുസൂദനൻ , എൻ.ഉഷ, വെള്ളോറ രാജൻ, അഡ്വ.പി.അജയ കുമാർ എന്നിവർ നേതൃത്വം നൽകി