ഫുട്‌ബാൾ താരങ്ങൾക്ക് സ്വീകരണം

Monday 13 February 2023 10:46 PM IST

കണ്ണൂർ: മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഖേലോ ഇന്ത്യാ നാഷണൽ യൂത്ത് ഗെയിംസ് ഫുട്‌ബോളിൽ കീരിടം നേടിയ കേരള ടീമിലെ കണ്ണൂർ ജില്ലയിൽ നിന്നും പങ്കെടുത്ത ഫുട്‌ബോൾ താരങ്ങൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള ടീം ക്യാപ്റ്റൻ സി.ആർ നന്ദകിഷോർ, സച്ചിൻ സുനിൽ, കിരൺ , കെ.ഷിനാദ് ഷെരീഫ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ ഫുട്‌ബോൾ അസോസിയേഷനും നൽകിയ സ്വീകരണത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.കെ.പവിത്രൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, സ്‌പോർട്‌സ് ഓഫീസർ എം.എ.നിക്കോളാസ്, എ.കെ.ഷെരീഫ്, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി.പവിത്രൻ, സെക്രട്ടറി സി സെയ്ദ്, രാജേഷ് ലോഹി തുടങ്ങിയവർ പങ്കെടുത്തു.