വാർഷികാഘോഷവും കുടുംബസംഗമവും

Monday 13 February 2023 10:50 PM IST

പള്ളിക്കുന്ന്: സൗഹൃദം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവും കുടുംബസംഗമവും എം.എൽ.എ. കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ അംഗം പി.കുഞ്ഞായിഷ മുഖ്യാതിഥിയായിരുന്നു. ആതുരസേവന രംഗത്ത് 54 വർഷം പൂർത്തിയാക്കിയ എ.കെ.ജി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ കെ.പി ബാലകൃഷ്ണ പൊതുവളിനെ ആദരിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ രാജീവൻ പി.വി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.സൗഹൃദം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ വി.കുഞ്ഞമ്പു, മുൻ കൗൺസിലർ രതി.കെ, നന്മ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് പള്ളികുളം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുനിൽകുമാർ, സൗഹൃദം റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി എ.എം ജയറാം എന്നിവർ അർപ്പിച്ചു സംസാരിച്ചു.സെക്രട്ടറി എ.ഷൈജു. സ്വാഗതവും കെ.രതീഷ് നന്ദിയും രേഖപ്പെടുത്തി. 80 വയസ്സു കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു. തുടർന്ന് വിവിധ കലാകായിക പരിപാടികൾ നടന്നു.എ.കെ.ജി ഹോസ്പിറ്റൽ ടീം അവതരിപ്പിച്ച നാടകം

'ആഭിചാരം' അരങ്ങേറി.