റാങ്ക് ജേതാവിന് ചേരമാൻ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആദരം
Tuesday 14 February 2023 12:00 AM IST
കൊടുങ്ങല്ലൂർ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എം.എസ്.സി ഫിസിക്‌സിൽ മൂന്നാം റാങ്ക് നേടിയ പഴയിടത്ത് ജബ്ബാർ മകൾ സഫ്‌നയെ ചേരമാൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ആദരിച്ചു. മഹല്ല് ഇമാം ഡോ. മുഹമ്മദ് സലിം നദ്‌വി മഹല്ലിന്റെ ഉപഹാരവും ജനറൽ സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യും കാഷ് അവാർഡും നൽകി. മഹല്ല് കമ്മിറ്റി വൈ. പ്രസിഡന്റ് ഡോ. കെ.എ. അബ്ദുറഹിമാൻ, ജോ. സെക്രട്ടറി പി.എസ്. മുഹമ്മദ് റഷീദ്, ട്രഷറർ കെ.എ. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. മഹല്ല് കമ്മിറ്റി അംഗങ്ങൾ അനുമോദന യോഗത്തിൽ പങ്കെടുത്തു.