സംസ്ഥാന ഭക്ഷ്യകമ്മിഷൻ സന്ദർശിച്ചു

Monday 13 February 2023 10:52 PM IST

കണ്ണൂർ: സംസ്ഥാന ഭക്ഷ്യകമ്മിഷൻ ജില്ലാതല അവലോകന യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ ചെയർമാൻ, അംഗങ്ങളായ അഡ്വ.പി.വസന്തം, അഡ്വ.സബിതാ ബീഗം, എം.വിജയ ലക്ഷ്മി എന്നിവരുടെ സന്ദർശന ശേഷമാണ് അവലോകന യോഗം ചേർന്നത്. പാട്യം പഞ്ചായത്തിലെ കണ്ണവം ആദിവാസി ഊരിലെ ഭാസുര ഗോത്രവർഗ്ഗ കൂട്ടായ്മ രൂപീകരണം, ട്രൈബൽ യു.പി.സ്‌കൂൾ സന്ദർശനം എന്നിവ നിർവഹിച്ച ശേഷമായിരുന്നു യോഗം. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. റേഷൻകട വിജിലൻസ് കമ്മറ്റി രൂപീകരണവും കമ്മീഷൻ പരിശോധിച്ചു. എ.ഡി.എം.കെ കെ.ദിവാകരൻ, ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത്ത് കുമാർ, വനിത ശിശുവികസന ഓഫീസർ സി എ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.