കുരുംബ ഭഗവതി ക്ഷേത്രത്തിൽ വിളിച്ചുചൊല്ലി പ്രായശ്ചിത്തം

Tuesday 14 February 2023 12:00 AM IST
കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന വിളിച്ചുചൊല്ലി പ്രയശ്ചിത്ത പ്രദക്ഷിണം.

കൊടുങ്ങല്ലൂർ: കുരുംബ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രശ്‌നചിന്തയിൽ കണ്ട ദോഷ പരിഹാരത്തിന്റെ ഭാഗമായി വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി. ക്ഷേത്രം തന്ത്രി താമരശ്ശേരി മേക്കാട്ട് ശങ്കരൻ നമ്പൂതിരിപ്പാട്, കോവിലകം പ്രതിനിധി, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന, അസി. കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ കെ. വിനോദ്, അടികൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ സംയുക്തമായാണ് ചടങ്ങ് നടത്തിയത്. വടക്കേനടയിൽ കൂട്ടമായി നിന്ന് പ്രാർത്ഥിച്ച് ഭഗവതി, ഭഗവാന്മാർക്ക് സമർപ്പിക്കാനുള്ള പ്രായശ്ചിത്ത സംഖ്യ സ്വീകരിച്ച് ചുവന്ന പട്ടിലാക്കി കിഴികെട്ടി രണ്ട് ഭക്തരുടെ ശിരസ്സിലേറ്റി ശ്രീലകത്ത് നിന്നും രണ്ട് തിരിയിട്ട് നെയ്യൊഴിച്ച് കത്തിച്ച രണ്ട് നിലവിളക്കുകൾ രണ്ട് ഭക്തർ കൈയിലേന്തി അമ്മേ ശരണം ദേവീ ശരണം എന്ന പ്രാർത്ഥനയോടെ പ്രദക്ഷിണം വച്ച് കിഴക്കേ നടയിലൂടെ അകത്ത് പ്രവേശിച്ച് അകത്ത് ഒരു പ്രദക്ഷിണം വച്ച് സമസ്താപരാധങ്ങളും പൊറുക്കണേ എന്ന പ്രാർത്ഥനയോടെ ഭഗവതി ഭഗവാൻമാർക്ക് നിലവിളക്കും ദ്രവ്യവും സമർപ്പിച്ചു.