മഹാത്മ ഫോട്ടോഗ്രാഫി മത്സരം: ശ്വേത എസ്. കുമാറിന് ഒന്നാം സ്ഥാനം
Tuesday 14 February 2023 12:00 AM IST
ചേർപ്പ്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ചേർപ്പ് പ്രസ് ക്ലബ് ജില്ലാതലത്തിൽ നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്വേത എസ്.കുമാറിന് (ചെറുവത്തേരി) ഒന്നാം സ്ഥാനം. 10,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ബൈജു മൂലൻ (ചേർപ്പ്), കെ.എ. അബ്ദുൾ ഖാദർ (ചെറുതുരുത്തി) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഗാന്ധിജി ചേർപ്പ് സന്ദർശിച്ചതിന്റെ നവതി ആഘോഷം 'പാദസ്പർശം' പരിപാടിയുടെ ഭാഗമായാണ് മത്സരം നടത്തിയത്.