മണപ്പുറം ഗീതാരവി പബ്ലിക് സ്‌കൂൾ വാർഷികം
തൃപ്രയാർ: മണപ്പുറം ഗീതാരവി പബ്ലിക് സ്‌കൂളിന്റെ വാർഷികദിനം ഇലൂഷ്യ 2023 ആഘോഷിച്ചു. തൃശൂർ സബ് കളക്ടർ ജയകൃഷ്ണൻ ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ചു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒ യുമായ വി.പി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം സി.ഇ.ഒ: ജോർജ് ഡി. ദാസ് വാർഷികദിന സന്ദേശം കൈമാറി. മണപ്പുറം സ്‌കൂൾ ഡയറക്ടർ ഡോ. ഷാജി മാത്യു മുഖ്യപ്രഭാഷണം നടത്തി. മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത, വാർഡ് മെമ്പർ സിജി സുരേഷ്, മുൻ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് രാജേഷ് വേളേക്കാട്ട്, വൈസ് പ്രിൻസിപ്പൽ കെ.ആർ. ജിൽ, സ്‌കൂൾ ലീഡർ മിസ് അസിൻ ദിൽ റൂപ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മിൻടു പി. മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അദ്ധ്യയന വർഷത്തിലെ കലാ, കായിക പഠന മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ പി.ആർ.ഒ: കാൻഡി ആന്റണി തോമസ് എഴുതി സംവിധാനം ചെയ്ത നൃത്ത നാടക സമുച്ചയം ആയിരുന്നു ഇല്ലൂഷ്യ. ഒരു നാലാം ക്ലാസ് വിദ്യാർത്ഥി ഏലിയനെ കണ്ടുമുട്ടുന്നതും അതിനുശേഷം അവർ പോകുന്ന സ്ഥലങ്ങളുമായിരുന്നു ചിത്രീകരിച്ചത്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ഡാൻസും മാസ്റ്റർ ശിവദേവിന്റെ വാട്ടർ ഡ്രംസും ഉണ്ടായിരുന്നു.