പാ​റ്റൂ​ർ​ ​വെ​ട്ടു​കേ​സ് ​;​ ​ഓം​പ്ര​കാ​ശ് ​അ​ട​ക്ക​മു​ള്ള​ ​പ്ര​തി​ക​ൾ​ക്കായി  തിരച്ചിൽ  ശക്തമാക്കി  പൊലീസ് 

Tuesday 14 February 2023 12:05 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​റ്റൂ​രി​ൽ​ ​ക​ൺ​സ്ട്ര​‌​ക്ഷ​ൻ​ ​ഉ​ട​മ​യെ​ ​വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ൽ​ ​കു​പ്ര​സി​ദ്ധ​ ​ഗു​ണ്ട​ ​ഓം​പ്ര​കാ​ശ് ​അ​ട​ക്കം​ ​നാ​ലു​പേ​ർ​ക്കായി തിരച്ചിൽ വീണ്ടും ശക്തമാക്കി പൊലീസ്. ​ ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ച്ചതിന് പുറമേയാണ് അന്വേഷണം വ്യപകമാക്കിയത്.​ ​ഓം​പ്ര​കാ​ശി​ന് ​പു​റ​മെ​ ​ഇ​യാ​ളു​ടെ​ ​കൂ​ട്ടാ​ളി​ക​ളാ​യ​ ​വി​വേ​ക്,​ ​ശ​ര​ത് ​കു​മാ​ർ,​ ​എ​സ്.​അ​ബി​ൻ​ ​ഷാ​ ​എ​ന്നി​വ​രെയാ​ണ് ​ഇനി പിടികൂടാനുള്ളത്.​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​എ​ല്ലാ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും​ ​പ്ര​തി​ക​ളു​ടെ​ ​ഫോ​ട്ടോ​യ​ട​ക്കം​ ​കൈ​മാ​റി.​ ​

കേ​സി​ൽ​ ​ഇ​തു​വ​രെ​ ​ഒ​മ്പ​ത് ​പ്ര​തി​ക​ളാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ജ​നു​വ​രി​ ​ഒ​മ്പ​തി​ന് ​പു​ല​ർ​ച്ചെ​യാ​ണ് ​പാ​റ്റൂ​രി​ന് ​സ​മീ​പം​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​മ്പ​നി​യു​ട​മ​യാ​യ​ ​നി​ഥി​നെ​യും​ ​സു​ഹൃ​ത്തു​ക​ളാ​യ​ ​ആ​ദി​ത്യ,​ ​ജ​ഗ​തി​ ​സ്വ​ദേ​ശി​ ​പ്ര​വീ​ൺ,​ ​പൂ​ജ​പ്പു​ര​ ​സ്വ​ദേ​ശി​ ​ടി​ന്റു​ ​ശേ​ഖ​ർ​ ​എ​ന്നി​വ​രെ​ ​ഓം​ ​പ്ര​കാ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ർ​ ​ത​ട​ഞ്ഞു​നി​റു​ത്തി​ 13​ ​അം​ഗ​ ​സം​ഘം​ ​വെ​ട്ടി​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​മേ​ട്ടു​ക​ട​ ​സ്വ​ദേ​ശി​ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ​ ​ആ​സി​ഫ്,​ ​ആ​രി​ഫ് ​എ​ന്നി​വ​രു​മാ​യി​ ​നി​ഥി​നു​ണ്ടാ​യ​ ​സാ​മ്പ​ത്തി​ക​ ​ത​ർ​ക്ക​ങ്ങ​ളാ​ണ് ​അ​ക്ര​മ​ത്തി​ന് ​കാ​ര​ണം.​ ​ഇ​തേ​തു​ട​ർ​ന്ന് ​ജ​നു​വ​രി​ ​എ​ട്ടി​ന് ​രാ​ത്രി​ ​നി​ഥി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ആ​സി​ഫി​ന്റെ​യും​ ​ആ​രി​ഫി​ന്റെ​യും​ ​വീ​ടു​ക​യ​റി​ ​ആ​ക്ര​മി​ച്ചി​രു​ന്നു.​ ​ഇ​തി​ന് ​തി​രി​ച്ച​ടി​യാ​യി​രു​ന്നു​ ​ഓം​പ്ര​കാ​ശി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​കൊ​ല​പാ​ത​ക​ ​ശ്ര​മം.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ശ​ക്ത​മാ​ക്കി​യ​തോ​ടെ​ ​ഓം​പ്ര​കാ​ശ് ​അ​ട​ക്ക​മു​ള്ള​വ​ർ​ ​കേ​ര​ളം​ ​വി​ട്ടു.​ ​കോ​ട​തി​ ​ജാ​മ്യം​ ​നി​ഷേ​ധി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ജ​നു​വ​രി​ 21​ ​ന് ​ആ​രി​ഫും​ ​ആ​സി​ഫു​മ​ട​ക്കം​ ​കേ​സി​ലെ​ ​ആ​ദ്യ​ത്തെ​ ​നാ​ലു​ ​പ്ര​തി​ക​ളും​ ​വ​ഞ്ചി​യൂ​ർ​ ​കോ​ട​തി​യി​ൽ​ ​കീ​ഴ​ട​ങ്ങി.​ ​പി​ന്നാ​ലെ​ ​മ​റ്റ് ​അ​ഞ്ചു​പേ​രെ​യും​ ​പി​ടി​കൂ​ടി.​ ​എ​ന്നി​ട്ടും​ ​മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ​ ​ഓം​പ്ര​കാ​ശും​ ​മ​റ്റ് ​മൂ​ന്നു​പേ​രും​ ​കീ​ഴ​ട​ങ്ങാ​ൻ​ ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​ഇ​വ​ർ​ക്കാ​യി​ ​ബം​ഗ​ളു​രു​വി​ലും​ ​മും​ബ​യി​ലും​ ​ത​മി​ഴ്നാ​ട്ടി​ലും​ ​പൊ​ലീ​സ് ​തി​ര​ച്ചി​ൽ​ ​ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​ഇ​വ​രു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളും​ ​പൊ​ലീ​സ് ​മ​ര​വി​പ്പി​ച്ചി​രു​ന്നു.