കുഷ്ഠരോഗ നിർമാർജ്ജന പരിപാടി ജില്ലാതല സമാപനം

Tuesday 14 February 2023 1:37 AM IST
കുഷ്ഠരോഗ നിർമാർജ്ജന

ആലപ്പുഴ: ജില്ലയിലെ കുഷ്ടരോഗ നിർമ്മാർജന പരിപാടിയുടെ സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രമേശ് അദ്ധ്യക്ഷയായി. ഡോ. കെ.ആർ.രാജൻ ആരോഗ്യസന്ദേശം നൽകി. ഡോ.അരുൺ ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർ എ.എസ്.കവിത, ഡോ.ഫ്രഷി തോമസ്, ഡോ.കോശി പണിക്കർ, അരുൺലാൽ, കെ.എ.ജസ്റ്റിൻ, ലീന, ഡി.എൽ.ഒ ഡോ.അനു വർഗീസ്, എ.എൽ.ഒ ബേബി തോമസ് എന്നിവർ സംസാരിച്ചു.