ലൈബ്രറി കൗൺസിൽ സെമിനാർ
Tuesday 14 February 2023 12:38 AM IST
ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ 'നവോത്ഥാന കേരളത്തിലെ സമകാലീന വെല്ലുവിളികൾ ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വിദ്വാൻ കെ രാമകൃഷ്ണൻ അദ്ധ്യക്ഷനായി . ശാസ്ത്ര സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുന്മേൽ പ്രബന്ധം അവതരിപ്പിച്ചു. എൻ .പി.രവീന്ദ്രനാഥ്, വി.ടി.വിജയൻ എന്നിവർ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്.വി.ബാബു വായനാമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കെ.പി.നന്ദകുമാർ സ്വാഗതവും പി.വി.ദിനേശൻ നന്ദിയും പറഞ്ഞു.