ഗ്യാസ് ചോർന്ന് തീ പടർന്നു
Tuesday 14 February 2023 1:38 AM IST
അമ്പലപ്പുഴ : പാചകത്തിനിടെ വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനിൽ - ബീന ദമ്പതികൾ വാടകയ്ക്ക് താമസിക്കുന്ന വാരിടി തയ്യിൽ വീട്ടിലാണ് പാചകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ തീ പടർന്നത്. സമീപത്തെ മേശയിലും വീട്ടുപകരണങ്ങളിലും തീ പടർന്നതോടെ സമീപവാസികൾ ഓടി എത്തി വെള്ളം ഒഴിച്ച് അണച്ചു. അനിലും, ബീനയും രണ്ടു മക്കളും വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് അഗ്നി ശമന സേന എത്തിയെങ്കിലും റോഡിന്റെ വീതിക്കുറവ് തടസമായി.