എ.ഐ.വൈ.എഫ് മേഖലാ സമ്മേളനം

Tuesday 14 February 2023 12:40 AM IST

തലയോലപ്പറമ്പ്: എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മേഖലാ സമ്മേളനം വെട്ടിക്കാട്ടുമുക്കിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു പി. മണലോടി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് ജിഷ്ണു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ. ശരത് കുമാർ, മേഖലാ സെക്രട്ടറി മാത്യൂസ് ദേവസ്യ, പി.കെ. രാധാകൃഷ്ണൻ, കെ.ആർ. പ്രവീൺ, ആകാശ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ബാസിൽ മുഹമ്മദ് (പ്രസിഡന്റ്), ആഷിക് എം. അസീസ്, അനൂജ മോഹനൻ (വൈസ് പ്രസിഡന്റുമാർ), സച്ചിൻ ബാബു (സെക്രട്ടറി), മജു ജോസ്, ശബ്‌ന എം. ദാസ് (ജോയിന്റ് സെക്രട്ടറിമാർ).