മെഡിക്കൽ ക്യാമ്പ്

Tuesday 14 February 2023 1:46 AM IST
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഭിന്നശേഷി ക്കാർക്കായി വിതരണം ചെയ്യുന്നത്. ഡോ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധന നടത്തി ആവശ്യമുള്ള ഉപകരണങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സിയാദ്, എസ്.ശ്രീകുമാർ, കെ. മനോജ് കുമാർ ഐ.സി .ഡി .എസ് സൂപ്പർവൈസർ റസൽ കെ ബിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.