ഗിൽ നെറ്റ് വിതരണം
Tuesday 14 February 2023 12:49 AM IST
അമ്പലപ്പുഴ : ബ്ലോക്ക് പഞ്ചായത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ഗിൽ നെറ്റ് വിതരണം ചെയ്തു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 തൊഴിലാളികൾക്കാണ് ഗിൽ നെറ്റ് നൽകിയത്. എച്ച് .സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വളഞ്ഞവഴി വ്യാസാ സ്റ്റോറിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, എ.എസ്. സുദർശനൻ, സജിത സതീശൻ, അംഗങ്ങളായ എം.ഷീജ, ശ്രീജ രതീഷ്, ആർ.ജയരാജ്, ആർ.ഉണ്ണി, അഡ്വ. പ്രദീപ്തി സജിത്ത്, ശ്രീജ സുഭാഷ്, വി.അനിത, ഫിഷറീസ് അസി.ഡയറക്ടർ ഡോ.സി .സീമ, ഡി .രഘു എന്നിവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ സ്വാഗതം പറഞ്ഞു.