ബഡ്ജറ്റിൽ ജീവനക്കാരെ അവഗണിച്ചു: തിരുവഞ്ചൂർ
Tuesday 14 February 2023 12:50 AM IST
കോട്ടയം: ജീവനക്കാരെ അവഗണിക്കുകയും ജനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുകയും ചെയ്ത ബഡ്ജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അധിക നികുതി നിർദ്ദേശങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് ജില്ലാ കമ്മിറ്റി തിരുനക്കരയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ്, റോണി ജോർജ്, വി.പി. എന്നിവർ പ്രസംഗിച്ചു.