നികുതി കളക്ഷൻ ക്യാമ്പ് ഇന്ന് മുതൽ

Tuesday 14 February 2023 12:52 AM IST

ആർപ്പൂക്കര: ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 2022- 23 വർഷത്തെ കെട്ടിട നികുതി പിരിവ് ക്യാമ്പ് ഇന്ന് മുതൽ 23 വരെ നടക്കും. രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ നികുതി അടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഇന്ന് മണിയാപറമ്പ് അംഗൻവാടി, അതുല്യ അംഗണവാടി, ഇല്ലിവളവ്. 15ന് ചൂരക്കാവ് അംഗണവാടി, കണിയാംകുളത്തിനു സമീപം ക്രിസ്‌പിൻ മാമ്പറയുടെ വീട്. 16ന് തൊണ്ണംകുഴി ഷോപ്പിംഗ് കോംപ്ലക്‌സ്, അങ്ങാടി പളളിക്ക് സമീപം. 17ന് തോപ്പിൽ പറമ്പ് അംഗണവാടി, പനമ്പാലം എൽ.പി സ്‌കൂൾ. 19ന് കുമരംകുന്ന് അംഗണവാടി. 20ന് ഉണ്ണീശോ പള്ളി, കോലേട്ടമ്പലം എസ്.എൻ.ഡി.പി ഹാൾ. 21ന് പോളിയോ സെന്റർ, ഉണ്ണി ബസാർ, മണലേപ്പള്ളിക്ക് സമീപം. 22ന് നവോദയ ഗ്രന്ഥശാല. 23ന് നെടിയമുകൾ അംഗണവാടി, കായൽച്ചിറ അംഗൻവാടി.