കോലത്തുകര ലക്ഷദീപം 18ന്

Tuesday 14 February 2023 3:56 AM IST

കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ലക്ഷദീപം 18ന് നടക്കും.വൈകിട്ട് 6.30ന് ശ്രീകോവിലിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ ആട്ട വിളക്കിൽ മന്ത്രി വി.ശിവൻകുട്ടി തിരിതെളിക്കുന്നതാേടെ ലക്ഷദീപ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.കൗൺസിലർമാരായ ജിഷാ ജോൺ,മേടയിൽ വിക്രമൻ,നാജ,ശ്രീദേവി,കെ.പി.സി.സി. സെക്രട്ടറി മൺവിള രാധാകൃഷ്ണൻ, മുൻ കൗൺസിലർ സുനി ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ സ്വാഗതവും വൈസ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരൻ നന്ദിയും പറയും. 18 ന് രാവിലെ 4ന് മഹാഗണപതി ഹോമം, 5.05ന് നിർമ്മാല്യ ദർശനം, 6ന് അഖണ്ഡനാമജപാരംഭം. 8ന് പന്തീരടി പൂജ, 11ന് 1008 കുടം ജലാഭിഷേകവും രുദ്ര കലശ പൂജയും കലശം എഴുന്നള്ളത്തും അഭിഷേകവും. 6.45ന് ദീപ കാഴ്ച, 7ന് ഗുരുപൂജ തുടർന്ന് പുഷ്പാഭിഷേകം. രാത്രി 9.30 മുതൽ നൃത്തനൃത്യങ്ങൾ . 19 ന് രാവിലെ 5.10ന് ഇളനീർ അഭിഷേകം. 6.20ന് അഖണ്ഡനാമജപത്തോടെ ചടങ്ങുകൾ അവസാനിക്കുമെന്ന് ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ് ബാബു അറിയിച്ചു.

Advertisement
Advertisement