ന്യൂസിലൻഡിൽ ആഞ്ഞടിച്ച് ഗബ്രിയേൽ ചുഴലിക്കാറ്റ്

Tuesday 14 February 2023 9:14 AM IST

വെല്ലിംഗ്ടൺ : വടക്കൻ ന്യൂസിലൻഡിൽ കനത്ത നാശം വിതച്ച് ഗബ്രിയേൽ ചുഴലിക്കാറ്റ്. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ നിലംതൊട്ട ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത ലൈനുകൾക്ക് കേടുപാടുണ്ടായതോടെ 46,000ത്തോളം വീടുകൾ ഇന്നലെ ഇരുട്ടിലായി. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലെത്തിയ ഗബ്രിയേലിന്റെ ശക്തി കുറയുന്നുണ്ടെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ മഴ തുടരുന്നുണ്ട്. മഴയുടെ തീവ്രത കൂടുമെന്ന് മുന്നറിയിപ്പുണ്ട്. ഓക്ക്‌ലൻഡ് അടക്കം വടക്കൻ ന്യൂസിലൻഡിലെ ഒമ്പത് മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ തടസപ്പെട്ടു. നൂറുകണക്കിന് വിമാന സർവീസുകളും റദ്ദാക്കി.

Advertisement
Advertisement