ഗാസയിൽ റോക്കറ്റ് ഫാക്ടറി ആക്രമിച്ച് ഇസ്രയേൽ
Tuesday 14 February 2023 9:15 AM IST
ടെൽ അവീവ് : ശനിയാഴ്ച നടന്ന റോക്കറ്റാക്രമണത്തിന്റെ തിരിച്ചടിയായി ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രയേൽ. ഹമാസിന്റെ ഭൂഗർഭ റോക്കറ്റ് നിർമ്മാണ കേന്ദ്രം തകർത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, കിഴക്കൻ ജെറുസലേമിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വെസ്റ്റ് ബാങ്കിലെ ഒമ്പത് മേഖലകൾ നിയമവിധേയമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അറിയിച്ചു.