പൗരന്മാർ ഉടൻ റഷ്യ വിടണം: യു.എസ്
Tuesday 14 February 2023 9:16 AM IST
മോസ്കോ: റഷ്യയിലുള്ള തങ്ങളുടെ പൗരന്മാർ എത്രയും വേഗം രാജ്യംവിടണമെന്ന നിർദ്ദേശവുമായി യു.എസ്. യുക്രെയിൻ അധിനിവേശവും റഷ്യൻ നിയമ നിർവഹണ ഏജൻസികളുടെ അറസ്റ്രും വേട്ടയാടൽ സാദ്ധ്യതകളും മുൻനിറുത്തിയാണ് മോസ്കോയിലെ യു.എസ് എംബസിയുടെ നിർദ്ദേശം. അനധികൃതമായി തടങ്കലിലാക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും റഷ്യയിലേക്ക് പൗരന്മാർ യാത്ര ചെയ്യരുതെന്നും എംബസി അറിയിച്ചു.
കഴിഞ്ഞ സെപ്തംബറിലും യു.എസ് സമാന മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ചാരപ്രവൃത്തി സംശയിച്ച് ഒരു യു.എസ് പൗരനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചെന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് ( എഫ്.എസ്.ബി ) ജനുവരിയിൽ അറിയിച്ചിരുന്നു.
Listen to the latest songs, only on JioSaavn.com