മൂകാംബിക ക്ഷേത്രത്തിൽ ഇനി പുതിയ ബ്രഹ്മരഥം; നിർമ്മാണ ചെലവ് രണ്ട് കോടി
Tuesday 14 February 2023 5:32 PM IST
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് ഇനി പുതിയ ബ്രഹ്മരഥം. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിര്‍മ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി ഉപയോഗിക്കുന്ന ബ്രഹ്മരഥം തേക്കിലും ആവണി പ്ലാവിലുമാണ് നിര്‍മ്മിച്ചത്. രണ്ട് കോടി രൂപയാണ് ചെലവ്. നാളെ മുതല്‍ ബ്രഹ്മരഥ സമര്‍പ്പണ ചടങ്ങുകൾ നടക്കും. മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും.