വിഷരഹിത പച്ചക്കറി പദ്ധതി ഉദ്ഘാടനം

Wednesday 15 February 2023 3:09 AM IST

കിളിമാനൂർ: വരുന്ന വിഷുക്കാലത്ത് കിളിമാനൂർ ഏരിയായിൽ വിഷമില്ലാത്ത നാടൻ പച്ചക്കറികൾ വിളവെടുപ്പിന് തയ്യാറാകും. കർഷകസംഘം സംസ്ഥന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന വിഷുവിന് വിഷരഹിത പച്ചക്കറിയുടെ ഭാഗമായാണ് ഏരിയാ പരിധിയിലെ ജൈവകർഷകർ വിഷരഹിത പച്ചക്കറികൾ തങ്ങളുടെ കൃഷിയിടങ്ങളിൽ വിളയിപ്പിക്കുന്നത്.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാവായിക്കുളം പഞ്ചായതത്തിലെ കുടവൂർ വില്ലേജിൽ പുളിയറക്കോണം പാടത്ത് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഏരിയാ പ്രസിഡന്റ് ഇ.ജലാൽ അദ്ധ്യക്ഷത വഹിച്ചു.പുളിയറകോണം ഏലായിൽ നാലേക്കർപാടത്ത് ചീര,വെണ്ട,വഴുതന,മുളക്,തക്കാളി തുടങ്ങി നിരവധി പച്ചക്കറികൾ വിളയിക്കുന്നത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ,സെക്രട്ടറി കെ.സി. വിക്രമൻ,സിപി:എംജില്ലാകമ്മറ്റിയംഗം മടവൂർ അനിൽ,കർഷകസംഘം സംസ്ഥാകമ്മറ്റിയംഗങ്ങളായ എസ്.ഹരിഹരൻപിള്ള,എം.എസ് ബിജമോൾ,ഹാരിസ് കുടവൂർ,നൗഫൽ കുടവൂർ, എസ്.സുധീർ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം : വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു